Wednesday, July 2, 2025 10:42 am

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളുടെ പരാതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിനോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ വെള്ളയില്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് നില്‍ക്കുന്നത് വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായതുകൊണ്ടാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. ഹരിത നേതാക്കള്‍ പരാതിയില്‍ ഉറച്ച്‌ നിന്നതോടെയാണ് പി.കെ നവാസിനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന ചില ശബ്ദരേഖകളും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് കൈമാറിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു ; പ്രയാഗ് രാജില്‍ വ്യാപക അക്രമവും...

0
പ്രയാഗ് രാജ്: ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ...

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

0
കണ്ണൂർ : കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള...

കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു

0
കോന്നി : കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന്...

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...