Thursday, July 3, 2025 4:10 pm

മോഷ്ടിച്ച ടിപ്പറുമായി നഗരത്തില്‍ അഴിഞ്ഞാട്ടം ; സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ, ഒടുവിൽ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മോഷ്ടിച്ച ടിപ്പർ ലോറിയുമായി കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് സാഹസികമായി പിടികൂടി. എലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമിതവേഗതയിലായിരുന്ന ലോറി നഗരത്തിൽ നിരവധി വാഹനങ്ങളെ ഇടിച്ചു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മലാപ്പറമ്പിൽ നിർത്തിയിട്ട KL57 8485 നമ്പർ ടിപ്പറാണ് മോഷണം പോയത്.

ഇത് സംബന്ധിച്ച് ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ശനിയാഴ്ച വാഹന പരിശോധന നടത്തുന്നതിനിടെ അതുവഴി പോവുകയായിരുന്ന ടിപ്പറിന് എലത്തൂർ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിത വേഗതയിൽ കടന്നു പോയി. സംശയം തോന്നിയ പോലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ടിപ്പർ ലോറിയുടെ ഓട്ടം. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളിൽ ടിപ്പറിടിച്ചു. പാവങ്ങാട് വഴി പുതിയങ്ങാടിയിലൂടെ വെസ്റ്റ്ഹിൽ ചുങ്കം കടന്ന് ഒടുവിൽ ബിലാത്തിക്കുളം അമ്പലത്തിന്‍റെ മുൻവശത്താണ് ടിപ്പർ ഇടിച്ചു നിർത്തിയത്. ഓടാൻ ശ്രമിച്ച യുവാക്കളെ എലത്തൂർ പോലീസ് കീഴ്‌പ്പെടുത്തി ചേവായൂർ പോലീസിന് കൈമാറുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...