ഡി.എന്‍.എ. നെഗറ്റീവ് ; വിവാദമായ തെന്നല പോക്‌സോ കേസ് ഡിവൈ.എസ്.പി. അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

തിരൂരങ്ങാടി : തെന്നലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ അന്വേഷിക്കും. നേരത്തേ തിരൂരങ്ങാടി സി.ഐ. അന്വേഷിച്ചിരുന്ന കേസാണ് ഡിവൈ.എസ്.പി.ക്ക് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്.

കേസിൽ നേരത്തേ റിമാൻഡിലായിരുന്ന തെന്നല സ്വദേശി ശ്രീനാഥിന്റെ ഡി.എൻ.എ. ഫലം നെഗറ്റീവ് ആകുകയും 35 ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. തനിക്കെതിരേയുണ്ടായ വ്യാജ പരാതിയിൽ അറസ്റ്റുചെയ്ത് മർദിച്ച പോലീസുകാർക്കെതിരേ നടപടിയാവശ്യപ്പെട്ട് ശ്രീനാഥ് രംഗത്തെത്തുകയുണ്ടായി.

സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരസമരം നടത്തിയ ശ്രീനാഥും കുടുംബവും മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. യഥാർഥ പ്രതികളെ പിടകൂടണമെന്നും ശ്രീനാഥ് ആവശ്യപ്പെട്ടിരുന്നു. കൗൺസലിങ്ങിന് വിധേയമാവുന്ന വിദ്യാർഥിനിയുടെ മൊഴിയെടുത്ത് അന്വേഷണം ഊർജിതമാക്കാനാണ് പോലീസിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...