തിരുവനന്തപുരം : തിരുവനന്തപുരം – തമിഴ്നാട് അതിർത്തിയിലുള്ള വഴികളെല്ലാം പോലീസ് അടച്ചു. ലോക്ക്ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ നിന്നും അനധികൃതമായി വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി. രാത്രികാലങ്ങളിൽ പോലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പാറശ്ശാല പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കർ പതിച്ച ആംബുലൻസാണ് പിടികൂടിയത്. ആംബുലൻസ് ഡ്രൈവർ പാറശ്ശാല പരശുവക്കൽ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പോലീസ് കേസെടുത്തു.
ലോക്ക്ഡൗൺ ലംഘനം : അനധികൃത യാത്രയെ തുടർന്ന് തിരുവനന്തപുരം – തമിഴ്നാട് അതിർത്തിയിലുള്ള വഴികൾ അടച്ചു
RECENT NEWS
Advertisment