മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടത് തന്നെ സ്ഥിരീകരിച്ച് പോലീസ് ; യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചു. നിലവില്‍ അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് അനിലുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. അനിലിനെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിട്ടിയവിവരം. തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിനുള്ള കേസെടുത്തിട്ടുള്ളത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനാകൂ ആലപ്പുഴ എസ്പി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല ; ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത് : ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ...

ബാങ്ക് ജീവനക്കാരും ഏജന്റുമാരും ചേർന്ന മാഫിയ കൊച്ചിയിൽ സജീവം

0
കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചി കേന്ദ്രീകരിച്ച് വൻകിട ബാങ്ക് വായ്പാ...

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...