സഹായത്തിനായി പോലീസിനെ സമീപിച്ച സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കോൺസ്റ്റബിളും ഹോം ഗാർഡും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സഹായത്തിനായി പോലീസിനെ സമീപിച്ച സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു പോലീസ് കോൺസ്റ്റബിളും ഒരു ഹോം ഗാർഡും അറസ്റ്റിൽ. ചിറ്റൂരിലെ പുംഗാനൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമാശങ്കറും ഹോം ഗാർഡ് കിരൺ കുമാറും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്നും നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്നും 28 കാരിയായ പെൺകുട്ടി പറഞ്ഞു. പിന്നീട് ഇക്കാര്യം പുറത്തു പറഞ്ഞാൽ മൂന്ന് കുട്ടികളെയും കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തിയതായും മൊഴി. ഹോം ഗാർഡ് ഫോൺ കോളുകൾ വഴി തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നും അതിജീവിതയായ യുവതി.

പരാതി രജിസ്റ്റർ ചെയ്യാൻ നിരവധി പോലീസ് സ്റ്റേഷനുകളെ സമീപിച്ചിട്ടും രണ്ടാഴ്ചയോളം ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നീതിക്കായി പരസ്യമായി അപേക്ഷിച്ചതിന് ശേഷമാണ് പോലീസ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതെന്നും യുവതി പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംഭവം പുറം ലോകം അറിഞ്ഞതിനെത്തുടർന്നാണ് പോലീസ് അന്വേഷണത്തിന് പോലും തയ്യാറായതെന്നും അവർ പറഞ്ഞു. ബംഗാരുപാളയം പോലീസ് പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേഗല പ്രഭാകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...