ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ് റായ് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ കേന്ദ്ര സായുധസേനാംഗങ്ങളില്‍ 105 പേര് കോവിഡ് ബാധിച്ചു മരണമടയുകയും 32,238 പേര് രോഗബാധിതരാവുകയും ചെയ്തതായി മറുപടിയില്‍ വ്യക്തമാക്കി. മരണമടഞ്ഞ കേന്ദ്ര സായുധസേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് 15 ലക്ഷം രൂപ സഹായം അനുവദിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കി.