പോലീസ്, സി.പി.എം അക്രമം ; കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ മാർച്ച്‌ ബുധനാഴ്‌ച്ച (20)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരളാ സദസ്സിന്റെ പേരിൽ ധൂർത്ത് നടത്തുന്ന പിണറായി സർക്കാരിെന്റ നടപടിക്കെതിരെ സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ വനിതകൾ ഉൾപ്പെടെയുള്ള കെ.എസ്.യു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതക്കുകയും നേതാക്കളുടെ വീട് ആക്രമിക്കുകയും ചെയ്‌ത സംഭവത്തതിൽ പ്രതിഷേധിച്ച്‌ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ബുധനാഴ്‌ച്ച (20) മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ നിർവഹിക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കു പുറം പറഞ്ഞു.

വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നടക്കുന്ന മാർച്ചുകൾ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു (അടൂർ ) നേതാക്കളായ അഡ്വ. കെ. ശിവദാസൻനായർ (ആറന്മുള ) പി.മോഹൻരാജ് (കോയിപ്രം) പന്തളം സുധാകരൻ (ഏനാത്ത് ) ജോർജ്ജ് മാമ്മൻ കൊണ്ടൂർ (പുളിക്കീഴ് ) മാലേത്ത് സരളാദേവി (പന്തളം) അനീഷ് വരിക്കണ്ണാമല (തിരുവല്ല) കെ.ജയവർമ്മ (പെരുംപട്ടി) റെജി തോമസ് (കീഴ് വായ്പൂർ ) എ.സുരേഷ് കുമാർ (ഇലവുംതിട്ട) ടി.കെ സാജു (വെച്ചൂച്ചിറ ) റിങ്കു ചെറിയാൻ(റാന്നി ) എ.ഷംസുദീൻ (കോന്നി ) എൻ. ഷൈലാജ് (കൂടൽ) മാത്യു കുളത്തുങ്കൽ (തണ്ണിത്തോട്) റോബിൻ പീറ്റർ (ആങ്ങമൂഴി ) വെട്ടൂർ ജ്യോതിപ്രസാദ് (ചിറ്റാർ ) സാമുവൽ കിഴക്കുപുറം (മലയാലപ്പുഴ) എന്നിവർ ഉത്ഘാടനം ചെയ്യും.

നവകേരള സദസ്സിനായി മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ എത്തിച്ചേർന്ന കഴിഞ്ഞ ദിവസം റാന്നി, മൈലപ്രാ, കോന്നി എന്നിവിടങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡി.വൈ.എഫ്.ഐ ക്രിമിനലുകളും മർദ്ദിച്ച സംഭവത്തെക്കുറിച്ചും ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ തീർത്ഥാടകർക്ക് സേവനം നടത്തിക്കൊണ്ടിരുന്ന പ്രവർത്തകരെ കാരണം കൂടാതെ കരുതൽ അറസ്റ്റ് നടത്തി രാത്രി വരെ പോലീസ് സ്‌റ്റേഷനിൽ ഇരുത്തിയ മനുഷ്യാവകാശ ലംഘനത്തെ ക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. പിണറായി പോലീസിന്റെ എല്ലാ പ്രതിബന്ധങ്ങളേയും സി.പി.എം ഗുണ്ടകളുടെ ഭീഷണികളേയും അതിജീവിച്ച് നവകേരള ധൂർത്തിനെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളേയും പ്രവർത്തകരേയും ഡി.സി.സി പ്രസിഡന്റ് അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...