റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവര്‍ സൂക്ഷിക്കുക. അനധികൃത പാര്‍ക്കിങില്‍ നടപടിയുമായി ഒടുവില്‍ പോലീസ് രംഗത്ത് എത്തി. ടെര്‍മിനലിന് താഴെ പാര്‍ക്കു ചെയ്ത ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയാണ് പോലീസ് നടപടി ആരംഭിച്ചത്. ഉടമകളില്ലാത്ത വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ മാത്രം 28 വാഹനങ്ങള്‍ക്കും ഇന്ന് ആറു വാഹനങ്ങള്‍ക്കുമാണ് ഫൈന്‍ അടിച്ചത്.
ആദ്യ ദിവസം സ്റ്റിക്കര്‍ പതിക്കപ്പെട്ട വാഹന ഉടമകള്‍ രണ്ടാം ദിനം ഇവിടെ പാര്‍ക്കിങ്ങിന് തയ്യാറായിട്ടില്ലാത്തതിനാലാണ് ഇന്ന് എണ്ണം കുറഞ്ഞത്. രാവിലെ ടെര്‍മിനലില്‍ എത്തി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ വൈകീട്ടോടെ മാത്രമെ സ്ഥലത്തു നിന്നും മാറ്റാറുള്ളായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വാഹനങ്ങളാണ് അധികവും ഇവിടുണ്ടായിരുന്നത്. ഇനി മുതല്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവര്‍ കൈയ്യില്‍ പണം കൂടി കരുതണം.