ആലപ്പുഴ : ലോക്ഡൗണ്‍ സമയത്ത് ജോലിയും വരുമാനവുമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ പോലീസിന്റെ വക കത്തിവെയ്പ്. വെറും 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസ് പിഴ ഈടാക്കിയത് 250 രൂപ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് സംഭവം നടന്നത്. സർക്കാർ വക കിറ്റ് വാങ്ങാന്‍ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാല്‍ റേഷന്‍ അരിയും വാങ്ങി വരുന്ന വഴിയാണ് പിഴ. നെഹ്റു ട്രോഫി വാര്‍ഡ് കിഴക്ക് തയ്യില്‍ കായല്‍ നിവാസി പ്രേം കുമാറില്‍ നിന്നുമാണ് പോലീസ് കാശ് വാങ്ങിയത്. റേഷന്‍ കാര്‍ഡും വാങ്ങിയ സാധനങ്ങളും കാണിച്ചിട്ടും പിഴ ഈടാക്കിയെന്ന് പ്രേംകുമാര്‍ പറഞ്ഞു.
52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസ് പിഴ ഈടാക്കിയത് 250 രൂപ
RECENT NEWS
Advertisment