ആലപ്പുഴ: നവകേരള സദസ്സിനിടെ മാധ്യമപ്രർത്തകനെ കയ്യേറ്റം ചെയ്തത് നിഷേധിച്ച് പോലീസ്. മാധ്യമം ഫോട്ടോഗ്രാഫർ മനു ബാബുവിനെ കയ്യേറ്റം ചെയ്ത കേസിലാണ് പോലീസിന്റെ റിപ്പോർട്ട്. ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് പോലീസ് മുഖ്യമന്ത്രിക്ക് നൽകി. കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാധ്യമം മനുവിനെ പോലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് സംഘം തടഞ്ഞ് അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായാണ് മനുവിന്റെ പരാതി. മാധ്യമ പ്രവർത്തകനാണെന്ന തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പോലീസ് കൈയേറ്റം തുടർന്നു. സ്റ്റാൻഡ് ഇട്ട് വെച്ചിരുന്ന മനുവിൻറെ സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ഡിവൈ.എസ്.പി സ്‌കൂട്ടർ തള്ളി ഓടയിലേക്ക് ഇടുകയും ചെയ്തു. എന്നിട്ടും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. മനുവിന്റെ മൊഴി എടുത്തിട്ടും പോലീസ് സംഭവം നിഷേധിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























