ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പോലീസ്. തൃശൂര്‍ റൂറല്‍ പോലീസ് പരിധിയില്‍ ഉള്ള പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും 134.86 ഗ്രാം എം.ഡി.എം.എയുമാണ് പോലീസ് നശിപ്പിച്ചത്. പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വെച്ചാണ് ഇവ കത്തിച്ച് നശിപ്പിച്ചത്. തൃശൂര്‍ റൂറല്‍ പോലീസ് ഡ്രഗ് ഡിസിപോസല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്. 2024 വര്‍ഷത്തില്‍ 94.291 കിലോഗ്രാം കഞ്ചാവും 732.92 ഗ്രാം എം.ഡി.എം.എയും 1594 ഗ്രാം ഹാഷിഷ് ഓയിലും റൂറല്‍ പോലീസ് ഇത്തരത്തില്‍ നശിപ്പിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി. അബ്ദുള്‍ ബഷീര്‍, ഇരിഞ്ഞാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേര്‍പ്പ് എന്നീ പോലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ ; വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു : മുഖ്യമന്ത്രി

0
തിരുവനന്തപുരം: കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം...

എ.ടി.സിയുടെ സമയോചിത ഇടപെടൽ ; ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ : മുംബൈ വിമാനത്താവളത്തിൽ...

0
മുംബൈ : മുംബൈ വിമാനത്താവളത്തിൽ വൻ വിമാനദുരന്തത്തിന് കാരണമാകുമായിരുന്ന കൂട്ടിയിടി ഒഴിവായി....

കേന്ദ്രത്തിന്റെ ഇടപെടലിൽ ഇന്ത്യയിലെ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കി ; നടപടികൾ വിശദീകരിച്ച്...

0
ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ...

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

0
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ...