തിരുവനന്തപുരം : കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഡ്രൈവറെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മനോജിന് ഇന്നലെ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു. സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റേഷനിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ചു
RECENT NEWS
Advertisment