പോലീസുകാരുടെ സ്ഥലംമാറ്റം പോലീസിനുള്ളില്‍ പുതുയ പ്രശ്‌നം സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തിലെ പോലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം. മേലുദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെയെല്ലാം സ്ഥലംമാറ്റിയ ഉത്തരവില്‍ തുല്യനീതിയില്ലെന്നാണ് ആക്ഷേപം. 44 പോലീസ് ഡ്രൈവര്‍മാരെയാണ് സ്ഥംലംമാറ്റിയത്. പോലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റ ഉത്തവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊച്ചി കമ്മിഷണറേറ്റിനുള്ളില്‍ അമര്‍ഷം പുകയുന്നത്.

മേലുദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളര്‍ക്കൊന്നും സ്ഥലംമാറ്റമില്ല, ഹൈക്കോടതിയിലും വിജിലന്‍സിലും ക്രൈംബ്രാഞ്ചിലുമടക്കം പല ഡ്രൈവര്‍മാരും അഞ്ചും ആറും വര്‍ഷമായി തുടരുന്നു. പോലീസ്റ്റേഷനുകളിലെ ഡ്രൈവര്‍മാരെ മാത്രം ഏകപക്ഷീയമായി സ്ഥലംമാറ്റി. മൂന്ന് വര്‍ഷമാണ് സ്ഥലംമാറ്റത്തിന്റെ മാനദണ്ഡമെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമല്ലേ എന്നാണ് ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്.

ഇതുവരെ വന്ന എല്ലാം സ്ഥലംമാറ്റ ഓപ്ഷന്‍ ചോദിച്ചിരുന്നു. അതവാ സ്ഥലം മാറി മറ്റൊരിടത്തേക്ക് പോകുമ്പോള്‍ അത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ പുതുതായി പുറത്തിറങ്ങിയ ഉത്തവില്‍ അങ്ങനെയൊന്നില്ലെന്നാണ് ആക്ഷേപം, 44 ഡ്രൈവര്‍മാരെയാണ് വിവിധ ഇടങ്ങളിലേക്ക് സ്ഥലംമാറ്റിയത്. വിഷയിത്തില്‍ പോലീസ് അസോസിയേഷന്റെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് ഡ്രൈവര്‍മാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...