കലാ രാജുവിന്റെ തട്ടിക്കൊണ്ടുപോകലിലേക്ക് ഉള്‍പ്പെടെ നയിച്ച രാഷ്ട്രീയ സംഘര്‍ഷത്തില്‍ പോലീസിന് വീഴ്ച

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിന്റെ തട്ടിക്കൊണ്ടുപോകലിലേക്ക് ഉള്‍പ്പെടെ നയിച്ച രാഷ്ട്രീയ സംഘര്‍ഷത്തില്‍ പോലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. റൂറല്‍ പോലീസ് അഡിഷണല്‍ എസ് പി എം കൃഷ്ണന്‍ ജില്ല പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസിനെതിരെ വിമര്‍ശനമുള്ളത്. വീഴ്ചകള്‍ ചൂണ്ടികാണിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് എസ്പി ഡിഐജിയ്ക്ക് കൈമാറി. നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോകാന്‍ സിപിഎംമ്മിന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘം ഒത്താശ ചെയ്തു എന്നായിരുന്നു പ്രതിപക്ഷ ആരോപണം. സംഘര്‍ഷം തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.

നഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനിരിക്കവേയാണ് മറുകണ്ടം ചാടാന്‍ നിന്ന സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ കൂത്താട്ടുകുളത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ജില്ലാ പോലീസ് മേധാവിക്ക് പരാതിയും സമര്‍പ്പിച്ചിരുന്നു. ഈ പരാതിയിലാണ് ജില്ല പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...