വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുത് ; പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടുജോലിക്കാരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളെയോ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നതടക്കം മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ്. സംസ്ഥാനത്ത് മുതിര്‍ന്നവര്‍ മാത്രമുള്ള വീടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലിനായി സര്‍ക്കുലര്‍ ഇറക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്ന പേരിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.

സര്‍ക്കുലറിലെ പ്രസക്തഭാഗങ്ങള്‍ : വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

വീട്ടുജോലിക്ക് ആളെ നിര്‍ത്തുമ്പോള്‍ അടത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുക.

ജോലിക്കാര്‍ക്ക് സ്ഥിരം സന്ദര്‍ശകരുണ്ടെങ്കില്‍ പോലീസില്‍ അറിയിച്ച് അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക.

വീടിന്റെ മുന്‍വാതിലില്‍ ‘പീപ്പ് ഹോള്‍’ സ്ഥാപിക്കുക. തിരിച്ചറിഞ്ഞ ശേഷം മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുക. പ്രായമായവര്‍ മാത്രമുള്ളപ്പോള്‍ ഇവര്‍ക്ക് പ്രവേശനം അനുവദിക്കരുത്. മറ്റാരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുക.

കൈവശമുള്ള അധിക താക്കോലുകള്‍ എളുപ്പം കാണാവുന്ന രീതിയിലോ, പതിവായി ഒളിപ്പിക്കുന്ന സ്ഥലങ്ങളിലോ സൂക്ഷിക്കരുത്.

ഒറ്റയ്ക്കാണ് താമസമെങ്കില്‍ അക്കാര്യം അയല്‍ക്കാരെ അറിയിക്കുക.

ഡോര്‍ അലാം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ് : രാജൻ ജോസഫിനെ റിമാൻഡ് ചെയ്ത് കോടതി

0
അടൂർ : ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ...

വിഴിഞ്ഞം ​ഗേറ്റ് വേ തുറക്കുന്നു ; ഓ​ഗസ്റ്റ് 18ന് കരമാർ​ഗം ചരക്കുനീക്കം തുടങ്ങിയേക്കും ;...

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...

ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല : സുപ്രീം കോടതി

0
ദില്ലി: പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ്...

അല്‍പ വസ്ത്രത്തിനും സെൽഫിക്കും വിലക്ക് ; പ്രയാഗ്‌രാജ് മങ്കമേശ്വർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ

0
പ്രയാഗ്‌രാജ്: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെ മാതൃകയിൽ, പ്രയാഗ്രാജിലെ പ്രശസ്തമായ മങ്കമേശ്വർ ക്ഷേത്രത്തിൽ...