ചേർത്തലയിൽ സൗജന്യ ഭക്ഷ്യ കിറ്റ് തട്ടിയെടുത്ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ചേർത്തലയിൽ സൗജന്യ ഭക്ഷ്യ കിറ്റ് തട്ടിയെടുത്ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. ചേർത്തല നഗരസഭയിലെ 25 വാർഡ് അംഗമായ എം എ സാജുവിനെതിരെയാണ് പോലീസ് നടപടി. കുറ്റകരമായ വഞ്ചന കുറ്റമടക്കം വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ ഇന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യും. ചേർത്തല നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡ് മെമ്പറായ കോൺഗ്രസ് നേതാവ് സാജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചതി കുറ്റകരമായ വഞ്ചനാ കുറ്റം എന്ന വകുപ്പുകൾ ആണ് ചുമത്തുന്നത്. 2023 മുതൽ 44 തവണ ഭക്ഷ്യ കിറ്റ് അടിച്ചുമാറ്റി എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. നഗരസഭയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ സൗജന്യ കിറ്റ് ലഭിക്കുന്നില്ല എന്ന നഗരസഭ സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെയും വാർഡ് മെമ്പറായ സാജുവിൻ്റെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...

ഒമാനിൽ വാഹനാപകടം : മലയാളി യുവതിക്ക് ദാരുണാന്ത്യം ; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

0
മസ്‌കത്ത് : ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി...

തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വിദ്യാർഥികൾ , വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ്...

0
എറണാകുളം: അങ്കമാലിയില്‍ ഓണാഘോഷ പരിപാടിക്കിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ...

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...