ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേലേമ്പ്ര സ്വദേശിയായ സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള സുബൈർ, റാംപ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. ഈ പ്രയാസം തുറന്നുകാട്ടിയാണ് സുബൈർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിൽ റാംപ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ സുബൈറിനെതിരെ മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി. ബഹളം വെച്ചു ആശുപത്രിയിലെ ജോലി തടസ്സപ്പെടുത്തി, മെഡിക്കൽ ഓഫീസറോട് അപമര്യാദയായി പെരുമാറി, സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി എന്നിങ്ങനെയുള്ള പരാതികളാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് സുബൈറിനെതിരെ ചുമത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത വ്യക്തിക്കെതിരെ തന്നെ കേസെടുത്ത നടപടി വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...