വിദേശ പൗരന്മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ താമസിപ്പിച്ച റിസോർട്ട് ഉടമക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വിദേശ പൗരന്മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ താമസിപ്പിച്ച റിസോർട്ട് ഉടമക്കെതിരെ പോലീസ് കേസെടുത്തു. വൈത്തിരിയിലെ റോയല്‍ പ്ലാസ് വയനാട് മിരാജ് റിസോർട്ട് ഉടമ കല്‍പ്പറ്റ കൈനാട്ടി പട്ടര്‍ക്കടവന്‍ വീട്ടില്‍ പി.കെ. ഫൈസലി (32)നെതിരെയാണ് കേസ്. ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ റിസോർട്ടിൽ താമസിപ്പിച്ചതിലാണ് നടപടി. വിദേശികളെ താമസിപ്പിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം സി-ഫോമില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കേണ്ടതുണ്ട്. ഇത് ചെയ്യാതിരുന്നതാണ് കേസെടുക്കാൻ കാരണം.

കഴിഞ്ഞ ജൂലൈ 23ന് ഒരു ഒമാന്‍ പൗരനെയും 27 ന് നാല് സൗദി പൗരന്മാരെയുമാണ് ഈ റിസോർട്ടിൽ താമസിപ്പിച്ചത്. ഫോറിനേഴ്‌സ് നിയമപ്രകാരമാണ് പോലീസ് ഫൈസലിനെതിരെ കേസെടുത്തത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്പെക്ടര്‍ സജേഷ് സി ജോസിന്റെ നേതൃത്വത്തിലാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചത്. സബ് ഇന്‍സ്പെക്ടര്‍ എം.സൗജല്‍, അസിസ്റ്റൻ്റ് സബ് ഇന്‍സ്പെക്ടര്‍ എം.നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള മുബാറക്ക്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...