മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ ലഘുലേഖ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ ലഘുലേഖ കണ്ടെത്തി. കോഴിക്കോട്ടെ ഓഫീസില്‍ നിന്നാണ് ലഘുലേഖ കണ്ടെത്തിയത്. നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് കണ്ടെത്തിയത്. മൂന്ന് വ്യാപാരി പ്രമുഖര്‍ക്ക് കത്ത് ലഭിച്ചിരുന്നു. കുറിപ്പുകള്‍ കണ്ടെത്തിയത് പാറോപ്പടി ഹബീബ് റഹ്മാന്റെ ഓഫീസില്‍ നിന്നാണ്.

ഇരുവര്‍ സംഘത്തില്‍ ഒരാള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികള്‍ക്ക് കത്ത് ലഭിച്ചിരിക്കുന്നത്. വയനാട്ടില്‍ നിന്നും രജിസ്റ്റേര്‍ഡായി അയച്ച കത്ത് കോഴിക്കോട്ടെ വ്യാപാരികള്‍ക്കാണ് ലഭിച്ചത്.

കത്തുകള്‍ അയച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു, കോഴിക്കോട് നിന്ന് കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ ഇരുവര്‍ സംഘം അവിടെ നിന്ന് രജിസ്റ്റര്‍ കത്ത് അയക്കുകയായിരുന്നു. ഇരുവര്‍ സംഘത്തില്‍പ്പെട്ട കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് എ.സി.പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...