പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ പിന്നോട്ടില്ല : സംയുക്ത കിസാന്‍ മോര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ പിന്നോട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കര്‍ഷകര്‍ വീതം ഓരോദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്യുമെന്ന് കര്‍ഷകര്‍ നിലപാടറിയിച്ചു. ഇവര്‍ക്കെല്ലാം ഐഡന്റിറ്റി കാര്‍ഡ് നല്‍കുമെന്നും കര്‍ഷകര്‍ അറിയിച്ചു.

സമരവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടന നേതാക്കളുമായി ഡല്‍ഹി പോലീസ് ചര്‍ച്ചചെയ്തു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പോലീസിനോട് വ്യക്തമാക്കി. സമരം നടത്തേണ്ട റൂട്ടില്‍ ചര്‍ച്ച നടന്നതായി ബി.കെ.യു വക്താവ് രാകേഷ് തികായത് വ്യക്തമാക്കി.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. 7 സ്റ്റേഷനുകളിലാണ് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം കൊടുത്തത്. ജന്‍പഥ്, ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍ ചൗക്, രാജീവ് ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, മാന്‍ഡി ഹൗസ്, ഉദ്യോഗ് ഭവന്‍ എന്നീ സ്‌റ്റേഷനുകളിലാണ് ജാഗ്രത നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...