കാണാതായ നഴ്‌സിനെ നാഗര്‍കോവിലില്‍ നിന്ന് കണ്ടെത്തി ; കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാണാതായ നഴ്‌സിനെ നാഗര്‍കോവിലില്‍ നിന്ന് കണ്ടെത്തി, കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സ്റ്റാഫ് നഴ്സ് ഋതുഗാമി (33) വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം മുന്‍പ് ആരോടും പറയാതെ നാഗര്‍കോവിലിലേക്ക് പോകുകയായിരുന്നു ഋതുഗാമി. ഇന്നലെ രാവിലെ ഭാര്യയുടെ മൊബൈലിലേക്കു വിളിച്ച്‌ താന്‍ നാഗര്‍കോവിലില്‍ ഉണ്ടെന്നും ഉച്ചയോടെ തിരിച്ചെത്തുമെന്നും അറിയിച്ചു. കൊഞ്ചിറവിള സമദര്‍ശിനി നഗറില്‍ താമസിച്ചിരുന്ന ഋതുഗാമി ഭാര്യയുമായി വഴക്കിട്ടാണ് ആരോടും പറയാതെ നാടുവിട്ടത്.

തുടര്‍ന്ന് നാഗര്‍കോവിലിലെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഋതുഗാമിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഭാര്യാ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. ഫോണ്‍ നമ്പര്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. അന്വേഷണത്തില്‍ നാലാഞ്ചിറയില്‍ ബൈക്ക് വെച്ച്‌ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഒടുവില്‍ ഋതുഗാമി തന്നെ ഭാര്യയെ വിളിച്ച്‌ വിവരമറിയിക്കുകയായിരുന്നു. കേസ് എടുത്തിരുന്നതിനാല്‍ ഋതുഗാമിയെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...