കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഒളിവിലിരിക്കുന്ന സ്ഥലം സംബന്ധിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പോലീസ്. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് അഗളി പോലീസ് നൽകുന്ന വിവരം. വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. വിദ്യ എറണാകുളം ജില്ലയിൽ തന്നെയുണ്ടെന്നാണു പോലീസ് കരുതുന്നത്.
ജോലി നേടാൻ വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ നീലേശ്വരം പോലീസും അഗളി പോലീസും ഇന്നലെ പരിശോധനയ്ക്കെത്തി. ഉച്ചയോടെ തെളിവെടുപ്പിനെത്തുമ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്നു ബന്ധുക്കളെ വിളിച്ചുവരുത്തി താക്കോൽ സംഘടിപ്പിച്ചു തുറന്നു. എല്ലാ മുറികളും പരിശോധിച്ചു. ഒന്നര മണിക്കൂറിലധികം നീണ്ട പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെയും ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നവരുടെയും മൊഴി തിങ്കളാഴ്ചയെടുക്കും. വ്യാജരേഖ നിർമിച്ചത് എവിടെയെന്നു കണ്ടെത്താൻ വിശദമായ ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരുമെന്നാണു പോലീസിന്റെ നിലപാട്. മഹാരാജാസ് കോളജിൽ ആസ്പയർ സ്കോളർഷിപ്പ് ഇന്റേൺഷിപ്പിനെത്തിയപ്പോൾ ലഭിച്ച ജോയിനിങ് സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്താണു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമിച്ചതെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മഹാരാജാസ് കോളജ് അധികൃതരിൽനിന്ന് ഈ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പോലീസ് ശേഖരിക്കും. ഇതു വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണു വിവരം. ഇരു സർട്ടിഫിക്കറ്റുകളിലെയും ഒപ്പ്, സീൽ തുടങ്ങിയവ സമാനമാണോ എന്ന പരിശോധനയും നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































