തിരഞ്ഞെടുപ്പ് ; കോന്നിയിൽ മുന്നൊരുക്കങ്ങൾ നടത്തി പോലീസ് സേന

For full experience, Download our mobile application:
Get it on Google Play

കോന്നി : തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ ആണ് കോന്നിയിൽ പോലീസ് ഒരുക്കിയിരിക്കുന്നത്. കോന്നി ഡി വൈ എസ് പി അജയ് നാഥിന്റെ നേതൃത്വത്തിൽ ആണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. പോലീസ് ഗ്രൂപ്പ് ഓഫീസർമാർക്കാണ് ബൂത്തുകളുടെ ചുമതല. കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ 6 ഗ്രൂപ്പ് ഓഫീസർമാർക്കാണ് 81 ബൂത്തുകളുടെ ചുമതല നൽകിയിരിക്കുന്നത്. കോന്നി, അരുവാപ്പുലം, പ്രമാടം ഗ്രാമ പഞ്ചായത്തുകളിലായി 90 ബൂത്തുകൾ ആണ് നിലവിൽ ഉള്ളത്.

ഗ്രൂപ്പ് ഓഫീസർമാരെ സഹായിക്കാൻ എൻ സി സി കേഡറ്റ്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യം അടക്കമുള്ള കാര്യങ്ങൾ ഗ്രൂപ്പ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ആണ് എത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുവാനുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയായതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...