പാലക്കാട് കള്ളപ്പണം മാറ്റാൻ കോൺഗ്രസിന് പോലീസ് അവസരം നല്‍കി : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോണ്‍ഗ്രസ് പാലക്കാട് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. കള്ളപ്പണ ഇടപാടുകളെ പോലീസും സിപിഎമ്മിലെ ഒരു വിഭാഗവും സംരക്ഷിച്ചു. റെയിഡ് വിവരം ചോര്‍ത്തി നല്‍കി. അര മണിക്കൂർ സമയം കള്ളപ്പണം മാറ്റാൻ കോൺഗ്രസിന് അവസരം നല്‍കി. റെയ്ഡ് വിവരം പോലീസിൽ നിന്ന് ചോർന്ന് കോൺഗ്രസിന് കിട്ടി. സിപിഎമ്മിലെ ഒരു വിഭാഗവും ഇതിന് സഹായിച്ചു. പോലീസിന്‍റെ അനാസ്ഥയാണ് തൊണ്ടിമുതൽ പിടി കൂടാനാകാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ സഹായിക്കാനുള്ള നാടകമാണ് നടന്നത്. ഒത്തു തീർപ്പ് ഫോർമുല പാലക്കാട് ഇവർ ഉണ്ടാക്കിയിട്ടുണ്ട്. എന്ത് കൊണ്ട് എഫ്ഐആര്‍ ഇല്ല. പോലീസ് ഒളിച്ചു കളിക്കുന്നു. എൽഡിഎഫ് – യുഡിഎഫ് ഡീല്‍ ആണ് നടന്നത്. ബിജെപി നേതാക്കള്‍ അവിടെ എത്തിയത് കള്ളപ്പണ റെയ്ഡ് അറിഞ്ഞിട്ടാണ്. അതിൽ എന്ത് ഡീലാണ് ? ബിജെപി രാത്രി അവിടെ പോയതിനെതിരെയുള്ള ആരോപണം സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. കള്ളപ്പണം പിടിക്കാതെ എന്ത് പരാതി നല്‍കും. ബിജെപി ഇനി ജാഗ്രതാ സമിതി ഉണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ...

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

സജീവമായി പ്രവർത്തിക്കാത്ത ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ സംഭാവനയായി ലഭിച്ചത് 1,500...

0
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ്...