ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ

For full experience, Download our mobile application:
Get it on Google Play

ജിയോയുടെ പ്ലാനുകളുടെ പട്ടികയില്‍ 5ജി അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓഗസ്റ്റില്‍ അവതരിപ്പിച്ച 198 രൂപയുടെ പ്ലാന്‍ ആണിത്. ജിയോയുടെ മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കുറഞ്ഞ നിരക്കിലുള്ള 5ജി അണ്‍ലിമിറ്റഡ് പ്ലാനും ഇത് തന്നെ. 14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി 4ജി ഡാറ്റ ലഭിക്കും. ഒപ്പം അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും ദിവസേന 100 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്സ്‌ക്രിപ്ഷനുകളും ഉപയോഗിക്കാം. വാലിഡിറ്റി കുറവാണെങ്കിലും അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനാകുമെന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.

അത്യാവശ്യ ഘട്ടങ്ങളില്‍ അതിവേഗ കണക്ടിവിറ്റി ആവശ്യങ്ങള്‍ക്കുള്‍പ്പടെ ഈ റീച്ചാര്‍ജ് പ്രയോജനപ്പെടുത്താനാവും. 349 രൂപയുടേതാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാന്‍. 28 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 198 രൂപയ്ക്ക് ഒരു മാസം രണ്ട് തവണ റീച്ചാര്‍ജ് ചെയ്താല്‍ 396 രൂപയാണ് ചെലവാകുക. 28 ദിവസത്തേക്ക് 349 രൂപയുടെ പ്ലാന്‍ തന്നെയാണ് ലാഭകരം. മൈ ജിയോ ആപ്പില്‍ നിന്നും മറ്റ് റീച്ചാര്‍ജ് പ്ലാറ്റ്ഫോമുകളില്‍ നിന്നും 198 രൂപയുടെ റീച്ചാര്‍ജ് ചെയ്യാം. ഗൂഗിള്‍ പ്ലേയിലും, പേടിഎമ്മിലുമെല്ലാം റീച്ചാര്‍ജിന് അധിക തുക ഈടാക്കുന്നുണ്ട്. മൈ ജിയോ ആപ്പില്‍ നിന്ന് നേരിട്ട് റീച്ചാര്‍ജ് ചെയ്താല്‍ അധിക തുക നല്‍കേണ്ടിവരില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...