അച്ചൻകോവിൽ-കോന്നി റോഡിലെ വനംവകുപ്പിന്റെ ഭാഗങ്ങൾ നന്നാക്കണമെന്നാവശ്യപെട്ട് അച്ചൻകോവിൽ ക്ഷേത്രോപദേശക സമിതി നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുമ്പായി അച്ചൻകോവിൽ-കോന്നി റോഡിലെ വനംവകുപ്പിന്റെ ഭാഗങ്ങൾ നന്നാക്കണമെന്നാവശ്യപെട്ട് അച്ചൻകോവിൽ ക്ഷേത്രോപദേശക സമിതി നിവേദനം നൽകി. തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകർ അച്ചൻകോവിൽ ക്ഷേത്രത്തിലെത്തിയശേഷം കാനനപാതയിലൂടെയാണ് കോന്നിയിലെത്തുന്നത്. നടുവത്തുമൂഴി, മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിലൂടെ പോകുന്ന റോഡിൽ വൻ കുഴികളാണ്. കടിയാർ പാലം കഴിഞ്ഞുള്ള രണ്ട് ചപ്പാത്ത് തകർന്നിട്ടുണ്ട്. വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.

റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് അപകടഭീഷണിയാണ്. കാൽനടയായാണ് തീർഥാടകർ കൂടുതലും ഇതുവഴിവരുന്നത്. ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. കല്ലേലി മുതൽ തുറ വരെയുള്ള റീച്ചിലാണ് കുഴികളും അപകടം ഉണ്ടാക്കുന്ന തരത്തിൽ കാടുംവളർന്നു നിൽക്കുന്നത്. ഉപദേശകസമിതി പ്രസിഡന്റ് എൻ.കെ.ഉണ്ണിക്കൃഷ്ണപിള്ള, സെക്രട്ടറി സുരേഷ്ബാബു എന്നിവരാണ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കോന്നി ഡി.എഫ്.ഒ.യ്ക്ക് നിവേദനം നൽകിയത്. കോന്നി താലൂക്ക് വികസനസമിതിയിൽ ഒലിച്ചുപോയ ചപ്പാത്തുകൾ നന്നാക്കണമെന്ന് വനംവകുപ്പിനോട് മാസങ്ങൾക്കുമുമ്പേ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...