നിയമം ലംഘിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി പോലീസ്

For full experience, Download our mobile application:
Get it on Google Play

അബുദാബി: നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനൊപ്പം നിയമം പാലിക്കുന്നവരെ അനുമോദിക്കുക കൂടി ചെയ്യുകയാണ് അബുദാബി പോലീസ്. കഴിഞ്ഞ ദിവസം അല്‍ ഐനിലെ 30 ഡ്രൈവര്‍മാര്‍ക്കാണ് സര്‍പ്രൈസ് സമ്മാനമായി ടെലിവിഷന്‍ സെറ്റുകള്‍ നല്‍കി പോലീസ് ഞെട്ടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ഗതാഗത നിയമലംഘനം പോലും നടത്തിയിട്ടില്ലാത്തവര്‍ക്കായിരുന്നു പോലീസിന്റെ ഈ അനുമോദനം. പാര്‍ക്കിങ് ഫൈനുകള്‍ പോലും കിട്ടിയിട്ടില്ലാത്തവരെയാണ് പരിഗണിച്ചത്.

അബുദാബി പോലീസിന്റെ ഹാപ്പിനെസ് പെട്രോള്‍ ടീമാണ് നിയമം പാലിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ റോഡിലിറങ്ങിയത്. വഴിയില്‍ കണ്ട ഡ്രൈവര്‍മാരുടെ ട്രാഫിക് റെക്കോര്‍ഡുകള്‍ പരിശോധിച്ച് നിയമലംഘനങ്ങളുണ്ടോയെന്ന് നോക്കി. മൂന്ന് വര്‍ഷത്തെ ക്ലീന്‍ റെക്കോര്‍ഡുള്ളവര്‍ക്ക് കൈയോടെ ഓരോ ടെലിവിഷന്‍ സെറ്റുകളും കൊടുത്തുവിട്ടു. ഇതാദ്യമായാല്ല അബുദാബി പോലീസിന്റെ ഇത്തരമൊരു നടപടി. ഈ മാസം തന്നെ സമാനമായ സമ്മാന വിതരണം നേരത്തെയും പോലീസ് നടത്തിയിരുന്നു.

റോഡില്‍ നല്ല ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കാനും നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ റോഡുകളില്‍ നല്ല പ്രവണതകള്‍ പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പോലീസ് ആവിഷ്കരിച്ച ‘യാ ഹഫിസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്ന് അല്‍ ഐന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മത്തര്‍ അബ്‍ദുല്ല അല്‍ മുഹൈരി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത ഡ്രൈവര്‍മാരെ അദ്ദേഹം നേരിട്ട് അഭിനന്ദിക്കുകയും ചെയ്‍തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...