കണ്ണൂര്‍: കണ്ണൂരിൽ ആഢംബര വിവാഹത്തിന് പോലീസ് കാവൽ നൽകിയ സംഭവത്തില്‍ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പോലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ വ്യക്തതിയുടെ മകളുടെ വിവാഹത്തിനാണ് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പോലീസുകാരെ വിട്ട് നൽകിയത്. ഒരു പോലീസുകാരന് 1400 രൂപ വീതം ആണ് പോലീസുകാരെ വിട്ട് നല്‍കാന്‍ വേണ്ടി നല്‍കിയത്. കണ്ണൂർ പോലീസിന്‍റെ നടപടി വിവാദമായ സാഹചര്യത്തിൽ സർക്കുലറിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കും. അതേസമയം, പോലീസുകാരെ സ്വകാര്യ ചടങ്ങിന് വിട്ടുകൊടുത്ത ഉത്തരവിനെ കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് മാത്രമാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രതികരിച്ചത്.