വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശ്രുതി (ആറ്), ജ്ഞാനശ്രീ (11) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സുള്ള്യയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീടിന് പിറകിലെ കുന്നിടിഞ്ഞ് വീടിനു മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.

മുതിര്‍ന്നവര്‍ വീട്ടിന് പുറത്തേക്കോടിയെങ്കിലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കേരള കര്‍ണാടക അതിര്‍ത്തി മേഖലയില്‍ രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും , രാത്രികാല ഉപഭോഗം നിയന്ത്രിക്കണം : സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി...