വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

പ​യ്യ​ന്നൂ​ര്‍:  ക്ഷേ​ത്ര​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു.  ദേ​ശീ​യ​പാ​ത​യി​ല്‍ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ പു​ല​ര്‍​ച്ച 3.15ഓ​ടെ​യാ​ണ് സം​ഭ​വം.  ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ലെ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യും ക​രി​വെ​ള്ളൂ​ര്‍ ബ​സാ​റി​ല്‍ ക​ട​ല വ്യാ​പാ​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കെ. ​രാ​ഘ​വ​ന്റെ ഭാ​ര്യ പി.​വി. അ​മ്മി​ണി​യു​ടെ മൂ​ന്നേ​കാ​ല്‍ പ​വ​ന്‍ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​രു​വ​രും പു​ല​ര്‍​ച്ച കൊ​ല്ലൂ​രി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ പാ​ല​ക്കു​ന്ന് ബ​സ് സ്റ്റോ​പ്പി​ലി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​ക​വേ പി​ന്നാ​ലെ കൂ​ടി​യ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് മാ​ല ക​വ​ര്‍ന്ന​ത്.  പു​ല​ര്‍​ച്ച ദ​മ്ബ​തി​ക​ള്‍ ഇ​രു​ട്ടി​ല്‍ ന​ട​ന്നു​പോ​കു​ന്ന​തു​ക​ണ്ട് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മൊ​ബൈ​ല്‍ ടോ​ര്‍ച്ചി​ലെ വെ​ട്ടം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.  ടോ​ര്‍ച്ചെ​ടു​ത്തി​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ടോ​ര്‍ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മി​ണി​യു​ടെ ക​ഴു​ത്തി​ല്‍​നി​ന്ന് മാ​ല​പൊ​ട്ടി​ച്ച്‌ തൊ​ട്ട​ക​ലെ കാ​ത്തു​നി​ല്‍ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്.  ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ്ഥ​ല​ത്തെ​ത്തി​യ പോലീ​സ് പാ​ല​ക്കു​ന്നി​ലെ പെ​ട്രോ​ള്‍​പ​മ്ബി​ലെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ചു.  ദൃ​ശ്യ​ത്തി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ ബൈ​ക്കി​ല്‍ അ​തി​വേ​ഗം കാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി.  ബൈ​ക്ക് ന​മ്ബ​ര്‍ പ​രി​ശോ​ധി​ച്ച്‌ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....