Sunday, June 16, 2024 9:30 am

പ്രണയം നടിച്ച് പെൺകുട്ടിയെ അന്യ സംസ്ഥാന തൊഴിലാളി ബംഗാളിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൊടുപുഴയിലെ 15കാരിയെ അന്യ സംസ്ഥാന തൊഴിലാളി പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഇവർക്ക് ബംഗാളിലേക്ക് പോകാൻ സഹായം നൽകിയവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. അതിസാഹസികമായ ദൗത്യത്തിനൊടുവിൽ ബംഗാളിലെത്തി പെൺകുട്ടിയെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതി സുഹൈൽ ഷേഖിനെ അറസ്റ്റ് ചെയ്യാനും പോലീസിന് കഴിഞ്ഞിരുന്നു.

ഈ മാസം 22നായിരുന്നു തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയെ സുഹൈൽ ഷേയ്ഖ് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയത്. തൊടുപുഴയിൽനിന്ന് ബസിൽ ആലുവയിലെത്തി അവിടെനിന്ന് ട്രെയിനിൽ കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു. തൊടുപുഴയിൽ നിന്ന് പെൺകുട്ടിയുമായി നാടുവിടാൻ സുഹൈലിന്‍റെ സുഹൃത്തുക്കളായ അതിഥി തൊഴിലാളികൾ സഹായിച്ചിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. അറസ്റ്റിലായ സുഹൈൽ ഷേഖ് ഇതെക്കുറിച്ച് യാതൊന്നും തുറന്ന് പറഞ്ഞിട്ടില്ല. സുഹൈലിന്‍റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് പോലീസ് കരുതുന്നു.

ബംഗാളിലെത്തി നടത്തിയ മൂന്ന് ദിവസത്തെ തീവ്ര ശ്രമത്തിനൊടുവിലായിരുന്നു പെൺകുട്ടിയെ തൊടുപുഴ പോലീസിന് കണ്ടെത്താനായത്. പെൺകുട്ടിയെ കാണാതായി പിറ്റേന്ന് തന്നെ പോലീസും 15കാരിയുടെ രക്ഷിതാവും കൊൽത്തക്കയേലിക്ക് വിമാനം കയറുകയായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ ഇവരുണ്ടെന്ന് മനസിലാക്കിയ പോലീസ് അവിടെയെത്തി.

പെൺകുട്ടിയെ കണ്ടെടുത്തു. സുഹൈൽ ഷേഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു സുഹൈലിന്‍റെ ഉദ്ദേശ്യമെന്ന് സൂചനയുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ സുഹൈൽ ഇത് നിഷേധിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി തൊടുപുഴയിലെത്തിച്ച പ്രതി റിമാൻഡിലാണ്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പവും വിട്ടു. ബംഗാളിൽ ഭാര്യയും മക്കളുമുണ്ട് സുഹൈൽ ഷേഖിന്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി 18 മാസത്തിനുള്ളില്‍ കാക്കനാട്ടേക്ക് ; കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്

0
കൊച്ചി: ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തില്‍ അവിശ്വസനീയമായ കുതിപ്പ് നേടിയ കൊച്ചി മെട്രോ...

75 വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം റോഡിലേക്ക് കടപുഴകി വീണു ; യാത്രക്കാര്‍ രക്ഷപ്പെട്ടത്...

0
കോഴിക്കോട്: കൂറ്റന്‍ ആല്‍മരം കടപുഴകി വീഴുന്നതിനിടെ ഇതുവഴി വന്ന വാഹനയാത്രക്കാര്‍ തലനാരിഴക്ക്...

സ്‌കൂളിൽ തേങ്ങ ഇടാൻ ആളെ കിട്ടാനില്ല ; ഒടുവിൽ സർ തെങ്ങിൽ കയറി തേങ്ങയിട്ടു...

0
വടകര: സ്‌കൂൾ കോമ്പൗണ്ടിലെ തെങ്ങിലെ തേങ്ങ ഇടാൻ ആളെ കിട്ടാതെ വന്നാൽ...

സഞ്ജു ടെക്കി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു ; ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണിയെന്ന് മോട്ടോർവാഹനവകുപ്പ്

0
ആലപ്പുഴ: കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സഞ്ജു ടെക്കിയും സഞ്ജുവിന്‍റെ...