ആലുവ : ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റിൽ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. യാത്രക്കാർ ബസിൽ കയറുന്നതിനിടെ തിക്കും തിരക്കും സൃഷ്ടിച്ച് മൊബൈൽ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലായത്. തിരുവനന്തപുരം വള്ളക്കടവ് ഖദീജ മൻസിലിൽ അബു സലിം (57) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. എസ്.ഐമാരായ എം.പി റെജി, വി.പി സുധീർ കുമാർ, സി.പി. ഒ ഷൈജ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ
RECENT NEWS
Advertisment