‘ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍’ എന്ന ചെടിയെപ്പറ്റി കേട്ടിട്ടുണ്ടോ ?

For full experience, Download our mobile application:
Get it on Google Play

നിങ്ങള്‍ക്ക് സൂര്യകാന്തിപ്പൂക്കള്‍ ഇഷ്ടമാണോ? പക്ഷേ വലിയ ചെടികളും പൂക്കളും വളര്‍ത്താനുള്ള സ്ഥലപരിമിതിയുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍ വളര്‍ത്തി ഭംഗി ആസ്വദിക്കാം. ചെറിയ ബുഷ് പോലെ വളരുന്ന ഈ ചെടിയില്‍ സ്വര്‍ണനിറം കലര്‍ന്ന മഞ്ഞപ്പൂക്കളാ ണുണ്ടാകുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ചെടിക്ക് നാല് മുതല്‍ അഞ്ച് അടി വരെ ഉയരമുണ്ടാകും. 2015ല്‍ റോയല്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി ഈ ചെടിക്ക് ഗാര്‍ഡന്‍ മെറിറ്റിനുള്ള പുരസ്‌കാരം നല്‍കിയിട്ടുണ്ട്.

ഈ ചെടിയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ട്. സാലഡ് ഇഷ്ടമുള്ളവര്‍ ഈ പൂവിന്റെ ഇതളുകള്‍ ഉപയോഗിക്കാറുണ്ട്. സൂപ്പിലും കേക്കിലും മറ്റ് ബേക്ക് ചെയ്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. അതുപോലെ വിത്തുകള്‍ വറുത്ത് സ്‌നാക്ക്‌സ് ആയി കഴിക്കാറുണ്ട്. ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍ വളര്‍ത്താം. മണ്ണില്‍ കമ്പോസ്റ്റും ജൈവവളവും ആറ് മുതല്‍ എട്ട് ഇഞ്ച് വരെ കനത്തില്‍ ഇട്ടുകൊടുക്കണം. അര ഇഞ്ച് ആഴത്തിലാണ് വിത്ത് വിതയ്‌ക്കേണ്ടത്. ഇലകള്‍ വരാന്‍ തുടങ്ങുമ്പോള്‍ ചെടികള്‍ തമ്മില്‍ 18 ഇഞ്ച് അകലം നല്‍കണം.

സാധാരണയായി വളപ്രയോഗം ആവശ്യമില്ലതെ തന്നെ വളരുന്ന ഇനമാണ് സൂര്യകാന്തി. ഒരിക്കല്‍ വേര് പിടിച്ച് നന്നായി വളര്‍ന്നുകഴിഞ്ഞാല്‍ മണ്ണ് മുകളില്‍ നിന്ന് രണ്ടിഞ്ച് ആഴത്തില്‍ വരണ്ടുണങ്ങിയാല്‍ നന്നായി നനയ്ക്കണം. എന്നാല്‍ അമിതമായി നനയ്ക്കുന്നത് ഒഴിവാക്കണം. കളകള്‍ വളരുന്നുവെന്ന് കണ്ടാല്‍ത്തന്നെ പറിച്ചു മാറ്റണം. കളകള്‍ ഈര്‍പ്പവും പോഷകങ്ങളും വലിച്ചെടുത്തുകളയുന്നതിനാല്‍ പുതയിടല്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...