Monday, September 16, 2024 9:09 pm

സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. തൂങ്ങാംപാറയിലെ ഫുട്ബോൾ ടർഫിലുണ്ടായ ഏറ്റുമുട്ടലാണ് ഓഫീസ് ആക്രമണത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറയുന്നു. ടർഫിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഡിവൈഎഫ്ഐയും രണ്ട് എസ്ഡിപിഐ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30 യോടെയാണ് കാട്ടാക്കട സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ആക്രണമുണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പാ‍ഞ്ഞു കയറിവർ ഫർണിച്ചർ നശിപ്പിക്കുകയും ഓഫീസിലുണ്ടായിരുന്നവരെ മർദ്ദിക്കുകയുമായിരുന്നു. വൈകുന്നേരം തൂങ്ങാംപ്പാറയിലെ ടർഫിലുണ്ടായ തമ്മിലടിയാണ് ഒടുവിൽ പാ‍ർട്ടി ഓഫീസ് ആക്രമണത്തിലെത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ, അമൽ എന്നിവരെ മർദ്ദിച്ച കേസിലെ പ്രതി നിഷാദ് ടർഫിൽ കളിക്കുന്ന വിവരം പൊലീസിന് ലഭിച്ചു. വിവരം ലഭിച്ച പോലീസ് ടർഫിലെത്തുന്നതിന് മുമ്പ് അഖിലും അമലും സ്ഥലത്തെത്തുകയും നിഷാദും സുഹൃത്തുക്കളുമായി ഏറ്റമുട്ടുകയും ചെയ്തു.

പോലീസ് പിടിക്കാനെത്തിയ പ്രതി നിഷാദ് ഓടി രക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈവശം വെട്ടുകത്തിയുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകനായ ഹാജക്ക് പരിക്കേറ്റു. പരിക്കേറ്റ ഹാജയുമായി എസ്ഡിപിഐ പ്രവർത്തകരും സുഹൃത്തുക്കളും കാട്ടാക്കട സർക്കാർ ആശുപത്രിയിലെത്തി. അവിടെ വച്ച് വീണ്ടും സംഘർഷമുണ്ടായി. ഈ സംഘർഷത്തിന്റെ തുടർച്ചയാണ് ഓഫീസ് അക്രമമെന്ന് പോലീസ് പറയുന്നു. ഓഫീസ് ആക്രമിച്ചതിന് തൂങ്ങാമ്പാറ സ്വദേശി അൽ-അമീൻ, പൂവച്ചൽ സ്വദേശി അൽ-അമീൻ, കണ്ടല സ്വദേശി മുനീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും മുമ്പും കേസുകളുണ്ടെന്നും കാട്ടാക്കട പോലീസ് പറയുന്നു. ടർഫിലുണ്ടായ സംഘർഷത്തിൽ രണ്ട് കേസെടുത്തു. ഹാജയെ ആക്രമിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ, അമൽ എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന് ഹാജ, നിഷാദ്, എന്നിവരേയും അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പട്ട ഓഫീസ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഓഫീസ് ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പ്രാദേശികമായുമുണ്ടായ ഏറ്റമുട്ടലുകളുടെ ഭാഗമാണെന്ന് എസ്ഡിപിയും വാർത്താക്കുറിപ്പിൽ അറിയിച്ചു.

dif
Asian-up
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

0
തൃശൂര്‍: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരുമനയൂർ നോർത്ത്...

നിപ ബാധ : മലപ്പുറത്ത് 175 പേർ സമ്പ‍ർക്ക പട്ടികയിൽ, 74 പേർ ആരോഗ്യ...

0
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേർ സമ്പര്‍ക്ക...

പോയന്റ് ഓഫ് കോൾ പദവിക്കായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി രാജീവ്‌ ജോസഫ്

0
മട്ടന്നൂർ : കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന്...

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടണം : കെ സുധാകരന്‍

0
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ചെലവായ തുകയുടെ യഥാര്‍ത്ഥ...