ആലപ്പുഴ : ആലപ്പുഴയില്‍ നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടീസ്. ആലപ്പുഴ നോര്‍ത്ത് പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കോടതിയില്‍ ഹാജരായി ജാമ്യം തേടാനായിരുന്നു നീക്കം. ജാമ്യം കിട്ടില്ലെന്ന്‍ ഉറപ്പായതോടെ അതിവിദഗ്ദ്ധമായാണ് സെസി കോടതിയില്‍ നിന്ന്‍ മുങ്ങിയത്. സെസിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.