ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. സുഗതന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ വട്ടിയൂർക്കാവ് എസ്എച്ച്ഒയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം നഗരസഭ കൗൺസിലർ സുഗതന്‍റെ അറസ്റ്റിന് പിന്നാലെ പോലീസ് നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. വട്ടിയൂർക്കാവിൽ പൊതുജനങ്ങൾക്ക് വേണ്ടി പൊരുതി നിന്നതിന്‍റെ പേരിലാണ് സുഗതനെതിരെ കേസുകളെന്നായിരുന്നു മുൻ ഡിജിപി ആർ. ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പൊതുജന വിഷയത്തിൽ ഇടപെട്ടുകൊണ്ടുള്ള ഏതെങ്കിലും സമരങ്ങളുടെ പേരിൽ മാത്രമല്ല സുഗതനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വ്യക്തമാവുന്നത്.

സുഗതനെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം 18 കേസുകൾ ഉണ്ട്. ഒരെണ്ണം നെടുമങ്ങാടും. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. നാലു വധശ്രമക്കേസുകൾ ഉണ്ട്. ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി കുറ്റങ്ങൾ ചുമത്തിയും കേസുണ്ട്. 18 കേസുകളിൽ പോലീസ് കുറ്റപത്രം സർപ്പിച്ചിട്ടുണ്ട്. 2023ലും 2025 ലും സുഗതനെ നാടുകടത്തിക്കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരികെ എത്തിയശേഷം വധശ്രമ കേസിലും പ്രതിയായി. ഒളിവിൽ കഴിയുമ്പോഴാണ് പോലീസിന്‍റെ നാടകീയ അറസ്റ്റ്. സുഗതന്‍റെ അറസ്റ്റ് പ്രതിഷേധിച്ച് വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിൻ്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് അറസ്റ്റ് ചെയ്ത സുഗതനെ റിമാന്‍ഡ് ചെയ്തിരുന്നു. നിലവിൽ വിയ്യൂർ ജയിലിൽ ആണുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...