നാട്ടിക എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നാട്ടിക എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് എഎ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐപിസി 406, 465, 468, 471, 420 വ്യാജരേഖ ചമക്കൽ, വഞ്ചനാ കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് മസൂദ് കെ വിനോദിനെതിരെ ചുമത്തിയിട്ടുള്ളത്. 2021 ജൂൺ 1 മുതൽ 2023 ഡിസംബർ 31 വരെ നിയമസഭ സമ്മേളന കാലയളവിൽ എംഎൽഎയോടൊപ്പം പ്രവർത്തിക്കാത്ത മസൂദ് എംഎൽഎ അറിയാതെ സ്വയം ഒപ്പിട്ട രേഖകൾ സമർപ്പിച്ച് 85, 400 രൂപ കൈപറ്റുകയായിരുന്നു. പിന്നാലെ എംഎൽഎ ഓഫീസിലെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും കണ്ടെത്തിയതോടെ 2024 ജനുവരി മാസത്തോടെ സിസി മുകുന്ദൻ എംഎൽഎ മസൂദിനെ പേഴ്സണൽ സ്റ്റാഫിൽ നിന്നും പുറത്താക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...