പാലക്കാട് പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പോലീസ് കേസെടുത്തു. പുതുനഗരം പൊലീസാണ് കേസെടുത്തത്. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസെടുത്തത്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തി. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറില്‍ താമസിക്കുന്ന ഹക്കീമിന്റെ വീട്ടില്‍ പൊട്ടിത്തെറിയുണ്ടായത്. ഹക്കീമിൻ്റെ അയൽവാസിയായ റഷീദിൻ്റെ പരാതിയിലാണ് കേസ് എടുത്തത്.

സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാരെത്തി നടത്തിയ പരിശോധനയില്‍ പരിക്കേറ്റ നിലയില്‍ ഹക്കീമിന്റെ മരുമകള്‍ ഷഹാനയേയും ഷഹാനയുടെ സഹോദരന്‍ ഷരീഫിനെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇരുവരെയും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ ആണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ ഷെരീഫുള്‍പ്പെടെ 12 പേരെ രണ്ടുവര്‍ഷം മുന്‍പ് പുറത്താക്കിയതാണെന്ന് എസ്ഡിപിഐ അറിയിച്ചു. മാങ്ങോട് ലക്ഷംവീട് നഗറില്‍ നിലവില്‍ എസ്ഡിപി ഐ അംഗങ്ങള്‍ ഇല്ലെന്നും എസ്ഡിപി ഐ നേതാക്കള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...