എറണാകുളത്ത് ഷെയർ ട്രേഡിങ്ങിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് ഷെയർ ട്രേഡിങ്ങിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ 62കാരനിൽ നിന്നാണ് 2,14,00,000 (രണ്ടുകോടി 14 ലക്ഷം) രൂപ തട്ടിയെടുത്തത്. സംഭവത്തിൽ എറണാകുളം സിറ്റി സൈബർ പോലീസ് അന്വേഷണം തുടങ്ങി. ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം നൽകലാണ് സംഘത്തിന്‍റെ ആദ്യപടി. പരസ്യത്തിനൊപ്പം നൽകിയ ലിങ്കിലൂടെ ഇരകളുടെ പേരും മറ്റുവിവരങ്ങളും ശേഖരിക്കും. തുടർന്ന് അവരെ വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടും. ട്രേഡിംഗിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്‍റെ കണക്കുകൾ പറഞ്ഞ് പ്രലോഭനം.

ആദ്യം ചെറിയ തുകയൊക്കെ നൽകും. പക്ഷേ പിന്നീടാണ് തട്ടിപ്പ് മനസിലാകുക. ഷെയർ ട്രേഡിങുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കണ്ടൊരു പരസ്യത്തിലൂടെയാണ് ആനന്ദ് രതി ഇൻവെസ്റ്റ്മെന്‍റ് സർവീസിന്‍റെ വെബ്സൈറ്റിലെത്തിയത്. വാട്ട്സ് ആപ്പ് വഴി ബന്ധപ്പെട്ടവർ അധിക വരുമാനം ഉറപ്പുനൽകി. ഒക്ടോബർ 30 മുതൽ ഡിസംബർ മൂന്ന് വരെയുള്ള കാലയളവിൽ നാല് അക്കൗണ്ടുകളിൽ നിന്നായി രണ്ടുകോടി 14 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. പിന്നീട് പണമോ ലാഭ വിഹിതമോ നൽകിയില്ല. ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് ചെയ്ത് മുങ്ങി. ഇതോടെയാണ് വെങ്കിട്ടരാമൻ പരാതിയുമായി പോലീസിനെ സമീപിച്ചത്. എറണാകുളം സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...