ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. തൃശ്ശൂർ ചാലക്കുടിയിലായിരുന്നു സംഭവം. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. അധ്യാപിക വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ചാലക്കുടി പോലീസ് പറഞ്ഞു. ബേപ്പൂരിൽ ഗവ. സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. രണ്ട് ദിവസം മുൻപാണ് ചെറുത്തുരുത്തിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. വാടകയ്ക്ക് വീട് ശരിയാകുന്നതുവരെ ചാലക്കുടിയിലെ വീട്ടിൽ നിന്ന്‌ ജോലിക്കുപോയി വരാൻ തീരുമാനിച്ചിരുന്നു.

നിലമ്പൂരിൽനിന്ന്‌ കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ തീവണ്ടിയിൽ നിന്നാണ് സിന്തോൾ പുഴയിലേക്ക് ചാടിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന ഇവർ. അഗ്നി രക്ഷാ സേനയെത്തി തിരച്ചിൽ നടത്തി അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരിൽനിന്ന്‌ പോലീസ് മൊഴിയെടുത്തിരുന്നു. പുഴയിലേക്ക് ചാടിയത് തന്നെയാണെന്നാണ് പോലീസ്‌ നിഗമനം. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍. ഉത്‌പത്തിപ്പറമ്പിൽ സുബ്രന്റെ മകളാണ്. പന്തളം സ്വദേശി ജയപ്രകാശാണ് ഭർത്താവ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദം കനക്കുന്നു : വന്ദേമാതരം മുഴുവൻ പാടണമെന്ന് ചീഫ് സെക്രട്ടറി ; ഉറപ്പ് നൽകാതെ...

0
തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെച്ചൊല്ലി സർക്കാർതലത്തിൽ തർക്കം....

പാർലമെൻ്റിൽ അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് നാളെയും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെൻ്റിൽ അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് നാളെയും...

പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ : എഡിജിപി

0
തിരുവനന്തപുരം: അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി...

രാജി ജെൻസികളെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ; രാജിയിൽ വിശദീകരണവുമായി ധർമ്മേന്ദ്ര...

0
ന്യൂഡൽഹി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര...