പുഴക്കല്‍ ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പുഴക്കല്‍ ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും സിറ്റി പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ടാറ്റ മോട്ടോഴ്‌സ് ഷോറൂമായ പുഴക്കല്‍ ഹൈസണ്‍ ഷോറൂമില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഓട്ടോറിക്ഷയില്‍ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഷോറൂമില്‍ പണം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് മൂലം വന്‍കവര്‍ച്ച നടന്നില്ല. ഷോ റൂമിലെ ഗ്ലാസുകളും മറ്റും പ്രതികള്‍ തല്ലിത്തകര്‍ത്തിരുന്നു. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതികള്‍ സംസാരിച്ചിരുന്നത് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും തെളിവായി പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാട്രിമോണി സൈറ്റുകൾ വഴി തട്ടിപ്പ്: വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയയാൾ പത്തനംതിട്ടയിൽ പിടിയിൽ

0
പത്തനംതിട്ട : മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെ കബളിപ്പിച്ച്...

വിഷരഹിത പച്ചക്കറി ഉൽപാദനത്തിൽ ജനശ്രീ അംഗങ്ങൾ സജീവ പങ്കാളികളാകണം: പ്രൊഫ. സതീഷ്...

0
കോന്നി : ക്യാൻസർ പോലെ വർധിച്ചുവരുന്ന മാരകരോഗങ്ങളിൽ നിന്നും മുക്തി...

സിജെപി സമരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നു; റീലുകൾ നീക്കം ചെയ്തതായി പരാതി

0
ന്യൂഡൽഹി: ഡല്‍ഹിയിലെ കോക്രോച്ച് ജനതാപാര്‍ട്ടി സമരവുമായി ബന്ധപ്പെട്ട റീലുകള്‍ ഇസ്റ്റഗ്രാം അടക്കമുള്ള...

റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സി.പി.എം മെഡിക്കല്‍ ക്യാമ്പ് നടത്തി

0
റാന്നി : റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വസമേകി സി.പി.എം സൗജന്യ...