തിരുവനന്തപുരം : തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസത്തേക്കാണ് അടച്ചത്. അണുവിമുക്തമാക്കുന്നതിനും ശുചീകരണത്തിനും വേണ്ടിയാണ് നടപടി.
അതേസമയം 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തിലുള്ളവരെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം. പോലീസുകാര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഉത്തരവ്.
സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.