ഒരു കോടിയോളം വിലമതിക്കുന്ന പാമ്പിന്‍ വിഷം കടത്താന്‍ ശ്രമo : രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഒരു കോടിയോളം വിലമതിക്കുന്ന പാമ്പിന്‍ വിഷം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ പ്രാദേശിക പോലീസ് സംഘവും സി ഐ ഡിയും നടത്തിയ അന്വേഷത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ പാമ്പിന്‍ വിഷം കടത്തുന്ന അന്താരാഷ്ട്ര റാക്കറ്റ് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.

പക്കുവാഹത്ത് പെട്രോള്‍ പമ്പ്‌ ഏരിയയിലെ ഒരു കാറില്‍ നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന 600 ഗ്രാം പാമ്പിന്‍ വിഷമാണ് സിഐഡികളും ബമംഗോള പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും പിടിച്ചെടുത്തത്. ഫ്രഞ്ച് നിര്‍മ്മിത ബുള്ളറ്റ് പ്രൂഫ് ബോക്‌സിലാണ് പാമ്പിന്റെ വിഷം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ഗംഗരാംപൂര്‍ പ്രദേശത്തെ താമസക്കാരായ ആലം മിയാന്‍ (32), മുസ്ഫിക് ആലം (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിഷം കടത്താന്‍ ഇരുവരും മാല്‍ഡയിലേക്ക് പോവുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ കാര്‍ തടഞ്ഞ് നിര്‍ത്തി അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ്അ തിര്‍ത്തിയിലെ മാല്‍ഡ ജില്ല കള്ളക്കടത്തില്‍ കുപ്രസിദ്ധമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...