അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലീസിന്റെ പിടിയില്‍. സേലം, ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവടങ്ങളില്‍ നിന്നടക്കം നിരവധി ബൈക്കുകള്‍ മോഷ്ടിച്ചു വന്നിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ്(32),അധികാരി വളപ്പ് സ്വദേശി റിന്‍ഷാദ്(31) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. റിന്‍ഷാദ് ആണ് മോഷ്ടിക്കേണ്ട വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കി ഷിറാസിനെ സഹായിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നാലു ബൈക്കുകളും മട്ടാഞ്ചേരിയില്‍ നിന്നും രണ്ടു ബൈക്കുകളും തങ്ങളാണ് മോഷ്ടിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണം പ്രതികള്‍ ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ നേരം പുലരുന്നതിന് മുമ്പ് തമിഴ്‌നാട്ടില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു. സേലം, ചെന്നൈ, ബംഗളുരു എന്നിവടങ്ങളില്‍ നിന്നും ആറു ബുള്ളറ്റുകള്‍ കൂടി മോഷ്ടിച്ചതായി ഷിറാസ് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പാലക്കാട്, കട്ടപ്പന മേഖലകളില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് ഷിറാസ് എന്നും പോലീസ് പറഞ്ഞു. കൂടാതെ മട്ടാഞ്ചേരി സബ്ഡിവിഷനില്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചുപറി, പീഡനം ഉള്‍പ്പെടെ 11 ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒമ്പത് കേസുകള്‍ വിവിധ കോടതികളില്‍ വിസ്താരത്തില്‍ ഇരിക്കുകയാണ്. തമിഴ്‌നാട്ടിലാണ് ഇയാള്‍ സ്ഥിരമായി ഒളിവില്‍ കഴിഞ്ഞിരുന്നത്. പ്രതിയെക്കുറിച്ചും മോഷ്ടിച്ച ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിയിരുന്ന ആളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...