പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊന്ന് നാടുവിട്ട യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂര്‍ കോട്ടൂര്‍ സ്വദേശി അജിയെന്ന ജയകുമാര്‍ (42) ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്. ശാരിയുടെ പിതാവ് കെ. ശശി, സഹോദരി രാധാമണി എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ പ്രതിയുടെ പക്കല്‍ മൊബൈല്‍ ഫോണോ പേഴ്‌സോ ഇല്ല. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് വ്യാപകമാക്കി. പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നു. വിവിധ സ്‌റ്റേഷനുകള്‍ക്കും ജില്ലക്ക് പുറത്തും പ്രതിയെ സംബന്ധിച്ച് സന്ദേശം കൈമാറിയിട്ടുണ്ട്. എവിടെങ്കിലും വെച്ച് കണ്ടാല്‍ ആളുകള്‍ക്ക് പോലീസിനെ അറിയിക്കേണ്ട ഫോണ്‍ നമ്പരുകള്‍ പുറത്തുവിടുകയും ചെയ്തു. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘത്തില്‍ കോയിപ്രം കീഴ്‌വായ്പൂര്‍ പുളിക്കീഴ് എസ് എച്ച് ഓ മാരും മറ്റും ഉള്‍പ്പെടുന്നു. വിവരങ്ങള്‍ അറിയിക്കേണ്ട ഫോണ്‍ നമ്പരുകള്‍,
ഡിവൈ.എസ്.പി തിരുവല്ല 9497990035, എസ്.എച്ച്.ഓ കോയിപ്രം 9497947146, 8547429572, എസ് ഐ കോയിപ്രം 9497980232, കോയിപ്രം പോലീസ് സ്‌റ്റേഷന്‍ 04692660246.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...