കൂടല്‍ നെടുമണ്‍കാവില്‍ കുഞ്ഞിനെ ബിഗ്‌ ഷോപ്പറിലാക്കി ഉപേക്ഷിക്കാന്‍ ശ്രമം ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നെടുമണ്‍കാവില്‍ കുഞ്ഞിനെ ബിഗ്‌ ഷോപ്പറിലാക്കി ഉപേക്ഷിക്കാന്‍ ശ്രമം എന്ന് പ്രദേശവാസിയുടെ പരാതി. കൂടല്‍ പോലീസ് അന്വേഷണമാരംഭിച്ചു. മാസ്ക്ക് ധരിച്ച് തലയില്‍ തൊപ്പിയും വെച്ച യുവതിയാണ് കുഞ്ഞിനെ പ്രദേശത്തെ വീടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയതായി വീട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ഗര്‍ഭിണിയായ യുവതിയുടെ വീട്ടിലാണ് യുവതി എത്തിയത്. വീട്ടില്‍ എത്തിയ യുവതി ആരോഗ്യ വകുപ്പില്‍ നിന്നും വരികയാണെന്നും ഇവിടെ ഗര്‍ഭിണികള്‍ ഉണ്ടോയെന്നും വീട്ടമ്മയോട് ചോദിച്ചു. സംസാരത്തിനിടയില്‍  വീട്ടമ്മ ഇവര്‍ക്ക് കുടിക്കാന്‍ വെള്ളം വേണോ എന്ന് ചോദിച്ചപ്പോള്‍ വെള്ളം വേണ്ട പകരം കയ്യിലിരുന്ന ബിഗ്‌ ഷോപ്പര്‍ കുറച്ച് സമയം ഇവിടെ വെച്ചോട്ടെ എന്ന് ചോദിച്ചു.

വീട്ടമ്മ ബിഗ്‌ ഷോപ്പറിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിനുള്ളില്‍ അനക്കം കാണുകയും വെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടതായും പറയുന്നു. കുഞ്ഞിനെ വീട്ടമ്മ കണ്ടു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് യുവതി ബിഗ്‌ ഷോപ്പര്‍ കയ്യിലെടുത്ത് ഇവിടെ നിന്നും കടന്നു കളഞ്ഞെന്നുമാണ് പറയുന്നത്. തുടര്‍ന്ന് സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയും ഇദ്ദേഹം സ്ഥലത്ത് എത്തുകയും ചെയ്തു. തുടര്‍ന്ന് കൂടല്‍ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. സമീപത്തെ സി.സി.റ്റി.വി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി കൂടല്‍ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...