വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം ; അമ്മ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം. അമ്മ അശ്വതിയെ അറസ്റ്റുചെയ്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയത്തിൽ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ഇന്നലെയാണ് ഒരു വയസ്സുകാരി പവിത്രയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് അമ്മ അശ്വതി. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയവും അശ്വതിയുടെ പ്രസവാനന്തര വിഷാദവും കാരണമായെന്ന് പോലീസ്.

ഇന്നലെ വൈകീട്ടാണ് ഒരു വയസ്സുകാരി പവിത്രയെ കിടപ്പുമുറിയിലെ പായയിൽ മരിച്ചനിലയിൽ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയ മുത്തശ്ശി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ കഴുത്തിൽ ചതവുകളുണ്ടായിരുന്നു. അമ്മയെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയം അശ്വതിക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ഇന്നലെ വൈകിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അശ്വതിയും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അമ്മയെ വീട്ടിലെത്തി തെളിവെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...