നയൻതാരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പോലീസ് പരാതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനുമെതിരെ പോലീസിൽ പരാതി നൽകി യുവാവ്. സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്. ‘റൗഡി പിക്‌ചേഴ്‌സ്’ എന്നാണ് നയൻതാരയുടേയും വിഗ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ പരാതി നൽകിയിരിക്കുന്നത്.

ചെന്നൈ സിറ്റി കമ്മീഷ്ണർ ഓഫീസിലാണ് പരാതി സമർപ്പിച്ചത്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ഭ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികൾ ചേർന്ന് ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.

2021 ൽ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ നിർമിച്ചത് റൗഡി പിക്‌ചേഴ്‌സ് ആയിരുന്നു. തമിഴ്‌നാട് പോലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരുമായി വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കൾ ആരാധനയോടെ കാണുന്ന താരങ്ങൾ ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന് പ്രൊഡക്ഷൻ ഹൗസിന് പേര് നൽകുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...