അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പോരുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പോരുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍ പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യന്‍ ബോലോക്ക് ആണ് മരിച്ചത്. പോരുകോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയെ ബ്ലേഡ് കൊണ്ടാണ് ബോലോക്കിന് പരിക്കേറ്റത്. കാലില്‍ ഘടിപ്പിച്ച ബ്ലേഡ്കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു.

രക്തക്കുഴല്‍ മുറിഞ്ഞനിലയില്‍ ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. കാല്‍നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്ന് പ്രവിശ്യാ പോലീസ് മേധാവി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ നല്‍കിയ വിവരപ്രകാരമാണ് പോലീസ് സംഘം ഗ്രാമത്തില്‍ എത്തിയത്.

ഏഴ് പോരുകോഴികളെയും പണവും പോലീസ് പിടിച്ചെടുത്തു. രണ്ട് കോഴികള്‍ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് പരസ്പരം ആക്രമിക്കുന്നതാണ് കോഴിപ്പോര്. ഓരോ കോഴിക്കുമായി കാണികള്‍ക്ക് വാതുവെയ്ക്കാം. ഇതാണ് ഇതിലെ പ്രധാന സാമ്പത്തിക ആകര്‍ഷണം. നിയമവിധേയമായി കോഴിപ്പോര് നടത്താന്‍ ഫിലിപ്പീന്‍സില്‍ അനുവാദമുണ്ടെങ്കിലും അനധികൃത കോഴിപ്പോര് പലയിടത്തും വ്യാപകമാണ്.

അധികൃതരുടെ കണ്ണുവെട്ടിച്ച്‌ പല രഹസ്യകേന്ദ്രങ്ങളിലുമാണ് അനധികൃത കോഴിപ്പോര് നടക്കാറുള്ളത്. നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് മുതല്‍ കോഴിപ്പോരിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്ന് കോഴിപ്പോര് നടക്കുന്നതായ വിവരമറിഞ്ഞാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...